Friday, May 23, 2014

Ennuvarum nee (എന്നു വരും നീ )


പാട്ട് : എന്നു വരും നീ 
ചിത്രം : കണ്ണകി
പാടിയത് : കെ. എസ്. ചിത്ര
വരികൾ: കൈതപ്രം ദാമോദരൻ
സംഗീതം : കൈതപ്രം വിശ്വനാഥൻ


എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ
വെറുതെ എന്റെ കിനാ പന്തലിൽ
വെറുതെ കാണാൻ വെറുതെ  ഇരിക്കാൻ
വെറുതെ വെറുതെ ചിരിക്കാൻ
തമ്മിൽ വെറുതെ വെറുതെ മിണ്ടാൻ.


എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ
വെറുതെ എന്റെ കിനാ പന്തലിൽ


നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ എന്തിനെൻ കരളിൽ സ്നേഹം
വെറുതെ എന്തിനെൻ നെഞ്ചിൽ മോഹം
മണമായ് നീയെൻ  മനസ്സിലില്ലാതെ എന്തിനു പൂവിൻ ചന്തം
വെറുതെ എന്തിനു രാവിൻ ചന്തം 

എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ
വെറുതെ എന്റെ കിനാ പന്തലിൽ


ഓർമ്മയിലിന്നും ഓമനിപ്പൂ ഞാൻ തമ്മിൽ കണ്ട നിമിഷം
നമ്മൾ ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും അർഥം തോന്നിയ നിമിഷം
ആയിരം അർഥം തോന്നിയ നിമിഷം

എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ
വെറുതെ എന്റെ കിനാ പന്തലിൽ
വെറുതെ കാണാൻ വെറുതെ  ഇരിക്കാൻ
വെറുതെ വെറുതെ ചിരിക്കാൻ
തമ്മിൽ വെറുതെ വെറുതെ മിണ്ടാൻ.
എന്നു വരും നീ എന്നു വരും നീ
എന്റെ നിലാ പന്തലിൽ
വെറുതെ എന്റെ കിനാ പന്തലിൽ

Thursday, May 22, 2014

Alliyambal kadavil (അല്ലിയാമ്പൽ കടവിൽ )


പാട്ട് : അല്ലിയാമ്പൽ കടവിൽ
ചിത്രം : റോസി
പാടിയത് : കെ.ജെ. യേശുദാസ്
വരികൾ: പി. ഭാസ്കരൻ
സംഗീതം : ജോബ്‌


നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം

അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം 


താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോൾ താഴെ ഞാൻ നീന്തി ചെന്നാ പൂവുപൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു  വന്നപ്പോൾ
പെണ്ണെ നിൻ  കവിളിൽ കണ്ടു മറ്റൊരു താമരക്കാട് 
പെണ്ണെ നിൻ  കവിളിൽ കണ്ടു മറ്റൊരു താമരക്കാട്

അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം


കാടു പൂത്തല്ലോ ഞാവൽ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാൻ
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ  
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ

അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം


Ilaveyil viralukalal (ഇളവെയിൽ വിരലുകളാൽ)


പാട്ട് : ഇളവെയിൽ വിരലുകളാൽ
ചിത്രം : ആർടിസ്റ്റ്‌
പാടിയത് : കെ.എസ് . ചിത്ര
വരികൾ: റഫീക്ക് അഹമ്മദ്‌
സംഗീതം : ബിജിബാൽ



ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.

ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.

നിഴലുകലെഴുതി സന്ധ്യകൾ
പല നിറമൊന്നായ് രാവുകൾ
പീലവമൊരു പീലിത്തുമ്പായ്  മാറി ഞാനും.

ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.


പാറുന്നു കിളികളിതോരോരോ
ചായങ്ങൾ കുടയുംപോലെങ്ങോ
മായുന്നു മുഴുവനുമാകാതെ
തീരത്തിൽ തിരയുടെ കോലങ്ങൾ.

ചാലിപ്പൂ മറവികൾ ഓർമ്മകൾ
ഈ നെഞ്ചിൻ തളികയിലൊരു പുതുരാഗം തീർക്കും പോലെ.

ചാലിപ്പൂ മറവികൾ ഓർമ്മകൾ
ഈ നെഞ്ചിൻ തളികയിലൊരു പുതുരാഗം തീർക്കും പോലെ.

ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.

ഭാവങ്ങൾ വരയുകയാണല്ലോ
ഈ മണ്ണിൽ  ഋതു വിരലാലാരോ
മാരിക്കാർ മുകിലിലുമേതേതോ
രൂപങ്ങൾ തെളിയുകയാണല്ലോ .

പോരുന്നു ഒരുപിടി നിറവുമായ്
രാവിൻറെ പടവുകൾ കയറും മേഘം ദൂരെ വാനിൽ

പോരുന്നു ഒരുപിടി നിറവുമായ്
രാവിൻറെ പടവുകൾ കയറും മേഘം ദൂരെ വാനിൽ.

ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.

ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ ചായം തൂകുന്നു.

നിഴലുകലെഴുതി സന്ധ്യകൾ
പല നിറമൊന്നായ് രാവുകൾ
പീലവമൊരു പീലിത്തുമ്പായ്  മാറി ഞാനും